ചൈല്‍ഡ് സെക്‌സില്‍  കുടുങ്ങി ഒളിംപിക് ചാമ്പ്യന്‍

മ്യൂണിക് - 1976 ലെ ഒളിംപിക്‌സില്‍ സൈക്ലിംഗില്‍ ഇരട്ട സ്വര്‍ണം നേടിയ ഗ്രിഗര്‍ ബ്രൗണ്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ കുറ്റവാളിയാണെന്ന് ജര്‍മന്‍ കോടതി വിധിച്ചു. അറുപത്തേഴുകാരന് 33 മാസം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. 
ബ്രൗണ്‍ ഒരു സ്ത്രീക്ക് പണം നല്‍കി അവരുടെ മകളെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ആറാം വയസ്സ് മുതല്‍ കുട്ടി പീഡനത്തിന് ഇരയായി. മുപ്പത്തഞ്ചുകാരിയായ യുവതി മകളെ രണ്ട് പുരുഷന്മാര്‍ക്കൊപ്പം അശ്ലീല ദൃശ്യങ്ങള്‍ വീഡിയൊ റെക്കോര്‍ഡ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഇരയായ പെണ്‍കുട്ടി  വീട്ടില്‍ നിന്ന് ഒളിച്ചോടിയ ശേഷം 2021 ലാണ് കേസ് ഫയല്‍ ചെയ്തത്. വിചാരണക്കിടെ മകളോട് ക്ഷമ യാചിച്ച യുവതിക്ക് 45 മാസം തടവാണ് ശിക്ഷ. എണ്‍പതുകളില്‍ വിരമിച്ച ബ്രൗണ്‍ നിരവധി തവണ ലോക ചാമ്പ്യനായിരുന്നു.
 

Latest News