ന്യൂദല്‍ഹി - 1983 ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീം 35,000 അടി മുകളില്‍ നാല്‍പതാം വിജയ വാര്‍ഷികം ആഘോഷിച്ചു. കപില്‍ദേവിന്റെ നേതത്വത്തിലുള്ള ടീം വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് തോല്‍പിച്ചാണ് 1983 ജൂണ്‍ 25 ന് ലോഡ്‌സില്‍ കിരീടമുയര്‍ത്തിയത്. അദാനി ഗ്രൂപ്പിന്റെ ജീതേംഗെ ഹം പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ടീം ആഘോഷിച്ചത്. 1983 ലെ ടീം ഒപ്പിട്ട പ്രത്യേക ബാറ്റ് അദാനിക്ക് കപില്‍ദേവ് സമ്മാനിച്ചു. 2023 ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഈ ബാറ്റ് കൈമാറും.
2011 ല്‍ മഹേന്ദ്ര ധോണിയുടെ നേതൃത്വത്തിലും ഇന്ത്യ ലോകകപ്പ് വിജയിച്ചിരുന്നു. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും ധോണിയുടെ നേതൃത്വത്തില്‍ കിരീടം നേടി.






