ആകാശക്കൊളള; നാട്ടില്‍ പോകാനാകാതെ നിരവധി പ്രവാസി കുടുംബങ്ങള്‍

കേന്ദ്ര  സംസ്ഥാന  സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നത്തില്‍  ഇടപെടാത്തതിനെ തുടര്‍ന്ന്  ഇത്തവണ നിരവധി പ്രവാസികള്‍ വേനല്‍ അവധി ഗള്‍ഫില്‍ തന്നെ ആക്കിയിരിക്കയാണ്.  പ്രവാസികള്‍  നേരിടുന്ന  ഏറ്റവുംവലിയ  പ്രശ്‌നമാണ് അവധിക്കാലത്തെ വിമാന  കമ്പനികളുടെ ചൂഷണം.  ഇത്തവണ  പതിവിലും അഞ്ച്  ഇരട്ടിയാണ് വര്‍ധന.
വേനല്‍ക്കാല അവധിക്ക് നാട്ടില്‍ പോകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫില്‍ തന്നെ കഴിയുന്നത്. പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ 20  എം.പിമാരും  വിമാന കമ്പനിയുടെ കൊള്ള ക്കെതിരെ ശബ്ദിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റ്  അവതരിപ്പിച്ച സമയത്ത് വലിയ പ്രഖ്യാപനം നടത്തിയിരുന്നു. സീസണ്‍ സമയത്തെ യാത്ര പ്രശ്‌ന പരിഹാരത്തിന് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തി വിമാന കമ്പനിയുടെ ചൂഷണത്തിന് പരിഹാരം കാണുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.  
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍  പ്രവാസികളുടെ യാത്ര പ്രശ്‌നത്തെ പൂര്‍ണമായും അവഗണിച്ചു. നാല് മണിക്കൂര്‍ മാത്രമുള്ള കേരളത്തിലെ വിവിധ വിമാന താവളത്തിലൂടെ നലു പേര്‍ അടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയി തിരിച്ച് വരുവാന്‍ നാലും ലക്ഷംരൂപയോളമാണ് ചെലവ് വരുന്നത്.    

കോഴിക്കോട്ടെ പീപ്പിള്‍സ് ആക് ഷന്‍ ഗ്രൂപ്പ്  സെക്രട്ടറിയാണ് ലേഖകന്‍

 

Latest News