അമേരിക്കന്‍ സ്‌പോര്‍ട്‌സില്‍ ഖത്തര്‍ നിക്ഷേപമിറക്കുന്നു

ദോഹ - അമേരിക്കന്‍ സ്‌പോര്‍ട്‌സില്‍ ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് 405 കോടി ഡോളര്‍ നിക്ഷേപമിറക്കുന്നു. എന്‍.ബി.എ വാഷിംഗ്ടണ്‍ വിസാഡ്‌സ്, നാഷനല്‍ ഹോക്കി ലീഗിലെ വാഷിംഗ്ടണ്‍ കാപിറ്റല്‍സ്, വനിതാ എന്‍.ബി.എയിലെ വാഷിംഗ്ടണ്‍ മിസ്റ്റിക്‌സ് ടീമുകളുടെ മാതൃകമ്പനിയായ മോണുമെന്റല്‍ സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടയ്ന്‍മെന്റില്‍ അഞ്ച് ശതമാനം ഓഹരിയാണ് ഖത്തര്‍ സ്വന്തമാക്കുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ആദ്യമായാണ് അമേരിക്കന്‍ പ്രൊഫഷനല്‍ സ്‌പോര്‍ട്‌സില്‍ നിക്ഷേപമിറക്കുന്നത്. 
ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് പി.എസ്.ജി 2011 മുതല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനു കീഴിലാണ്. പോര്‍ചുഗീസ് ക്ലബ്ബ് ബ്രാഗയില്‍ അവര്‍ക്ക് 22 ശതമാനം ഓഹരിയുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ആദ്യമായാണ് അമേരിക്കന്‍ സ്‌പോര്‍ട്‌സില്‍ നിക്ഷേപിക്കുന്നത്. 

 

Latest News