ക്രിസ്റ്റിയാനോക്കൊപ്പം കളിക്കാന്‍ പ്രമുഖ താരം എത്തുന്നു

ലണ്ടൻ - ആറ് പ്രമുഖ കളിക്കാർ ചെൽസി വിട്ടു. ഫോർവേഡ് കായ് ഹാവേട്‌സ് ആഴ്‌സനലിലെക്കും മാറ്റിയൊ കൊവാസിച് മാഞ്ചസ്റ്റർ സിറ്റിയിലും ചേരും. എൻഗോളൊ കാണ്ടെ കഴിഞ്ഞ ദിവസം സൗദി ചാമ്പ്യന്മാരായ അൽഇത്തിഹാദിൽ ചേർന്നിരുന്നു. ലോണിൽ പി.എസ്.ജിയിൽ കളിക്കുന്ന മൊറോക്കൻ ഡിഫന്റർ ഹകീം സിയേഷ്, സെഗനാൽ ഡിഫന്റർ ഖാലിദു കൂലിബാലി, എഡ്വേഡ് മെൻഡി എന്നിവരും ക്ലബ്ബ് വിടും. സിയേഷും കൂലിബാലിയും മെൻഡിയും സൗദിയിലേക്കെന്നാണ് സൂചന. പിയറി എമറിക് ഓബമെയാംഗ്, റൊമേലു ലുകാകു എന്നീ കളിക്കാരും ഇംഗ്ലിഷ് പ്രീമിയർ ലീഗ് വിട്ട് സൗദി ലീഗിലെത്തും. സെനഗാൾ ഗോളിയായ മെൻഡി ജിദ്ദ അ്ൽ അഹ്‌ലിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ക്രിസ്റ്റിയാനൊ റൊണാൾഡൊ കളിക്കുന്ന അന്നസ്‌റാണ് സിയേഷിനെ നോട്ടമിട്ടിരിക്കുന്നത്. അൽ അഹ്‌ലിയിലേക്കാണ് കൂലിബാലി ചേക്കേറുക. 
ജർമൻ താരം ഹാവേട്‌സിനായി ആഴ്‌സനൽ ആറരക്കോടി പൗണ്ടാണ് ചെലവിടുക. കഴിഞ്ഞ തവണ അവസാന മത്സരങ്ങളിൽ കിരീടം കൈവിട്ട ആഴ്‌സനൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിജയ ഗോളടിച്ചത് ഹാവേട്‌സായിരുന്നു. 
ക്രൊയേഷ്യൻ മിഡ്ഫീൽഡർ കൊവാസിച്ചിനെ മൂന്നു കോടി പൗണ്ടിന്റെ കരാറിലാണ് സിറ്റി ടീമിലെടുത്തത്. 2018 വരെ റയൽ മഡ്രീഡിലായിരുന്നു ഇരുപത്തൊമ്പതുകാരൻ. ഇൽകേ ഗുണ്ടോഗന് പകരക്കാരനെ തേടുകയാണ് സിറ്റി. 

Latest News