ന്യൂദല്‍ഹി - മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്‍ അടുത്ത ഐ.എസ്.എല്ലില്‍ എഫ്.സി ഗോവക്ക് കളിക്കും. ബംഗളൂരു എഫ്.സി വിട്ട ഡിഫന്റര്‍ ഗോവയുമായി മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടു. പുതിയ കോച്ച് മനോലൊ മാര്‍ക്വേസ് ഗോവ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ടീമില്‍ ജിംഗന്റെ സഹതാരങ്ങളായ ഉദാന്ത സിംഗ്, റൗളിന്‍ ബോര്‍ഹസ് എന്നിവരെയും ഗോവ ടീമിലുള്‍പെടുത്തിയിട്ടുണ്ട്.
ജിംഗന്‍ ബ്ലാസ്റ്റേഴ്‌സിനു പുറമെ എ.ടി.കെ മോഹന്‍ബഗാനു വേണ്ടിയും ഐ.എസ്.എല്ലില്‍ കളിച്ചിട്ടുണ്ട്. 2014 ലും 2016 ലും ബ്ലാസ്റ്റേഴ്‌സിനൊപ്പവും 2021 ല്‍ എ.ടി.കെക്കൊപ്പവും ലും 2023 ല്‍ ബംഗളൂരുവിനൊപ്പവും ഫൈനലിലെത്തി. ഇന്ത്യന്‍ ടീമിന്റെ പ്രതിരോധത്തിലെ സ്ഥിരം സാന്നിധ്യമാണ് ഇരുപത്തൊമ്പതുകാരന്‍.






