വൂസി (ചൈന) - ഏഷ്യന്‍ ഫെന്‍സിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി തലശ്ശേരി സായ് സെന്ററില്‍ പരിശീലിച്ച തമിഴ്‌നാട്ടുകാരി ഭവാനിദേവി. വനിതാ സാബ്‌റെയില്‍ സെമിഫൈനലില്‍ തോറ്റ ഇരുപത്തൊമ്പതുകാരി വെങ്കലമാണ് നേടിയത്. ഉസ്‌ബെക്കിസ്ഥാന്റെ സൈനബ് ദായ്‌ബെകോവയാണ് ഭവാനിദേവി 15-14 ന് പൊരുതിത്തോറ്റത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ മിസാകി എമൂറയെയും പ്രി ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ഒസാകി സെറിയെയും ഭവാനിദേവി ഞെട്ടിച്ചിരുന്നു. തലശ്ശേരിയില്‍ ഫെന്‍സിംഗ് മികവ് തേച്ചുമിനുക്കിയ ചെന്നൈക്കാരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചിരുന്നു.






