ബാഴ്‌സ ഓഫര്‍ നിരസിച്ച്  26കാരന്‍ നെവെസ് ഹിലാലിലേക്ക്

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വുള്‍വര്‍ഹാംപ്റ്റന്റെ നായകനായ റൂബന്‍ നെവെസ് സൗദി ക്ലബ്ബ് അല്‍ഹിലാലില്‍ ചേര്‍ന്നേക്കും. ആറു കോടി ഡോളറാണ് പോര്‍ചുഗല്‍ ഇന്റര്‍നാഷനലിന് അല്‍ഹിലാല്‍ വാഗ്ദാനം ചെയ്യുന്നത്. ലിയണല്‍ മെസ്സിക്കായുള്ള അവരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. വുള്‍വര്‍ഹാംപ്റ്റന്റെ ഒരു കളിക്കാരന് കിട്ടുന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. 
കരീം ബെന്‍സീമയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും എന്‍ഗോളൊ കാണ്ടെയുമൊക്കെ സൗദി ലീഗിലെത്തിയത് കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കില്‍ നെവെസിന് ഇരുപത്താറ് വയസ്സായിട്ടേയുള്ളൂ. ബാഴ്‌സലോണയുടെ ഓഫര്‍ മിഡ്ഫീല്‍ഡര്‍ നിരസിച്ചിരുന്നു. വുള്‍വസിനു വേണ്ടി 253 കളികളില്‍ നെവെസ് 20 ഗോളടിച്ചു. 
 

Latest News