ബംഗ്ലാദേശിന് നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം

ധാക്ക - ടെസ്റ്റ് ക്രിക്കറ്റിലെ കഴിഞ്ഞ 90 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ അവര്‍ 546 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: ബംഗ്ലാദേശ് 382, നാലിന് 425 ഡിക്ല., അഫ്ഗാനിസ്ഥാന്‍ 146, 115.
റാഷിദ് ഖാന്റെ അഭാവത്തില്‍ ബൗളിംഗിലും ബാറ്റിംഗിലും അഫ്ഗാനിസ്ഥാന്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റൊ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറിയടിച്ചു (146, 124). മുഅമിനുല്‍ ഹഖ് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താവാതെ നിന്നു (121 നൗട്ടൗട്ട്). ആദ്യ ഇന്നിംഗ്‌സില്‍ ഇബാദത്ത് ഹുസൈനും രണ്ടാം ഇന്നിംഗ്‌സില്‍ തസ്‌കിന്‍ അഹമദും നാലു വിക്കറ്റ് വീതം നേടി. 

Latest News