ബേമിംഗ്ഹാം - മുന്‍നിരയില്‍ സാക് ക്രോളിയും മധ്യനിരയില്‍ മുന്‍ നായകന് ജോ റൂട്ടും വാലറ്റത്ത് വിക്കറ്റ്കീപ്പര്‍ ജോണി ബെയര്‍സ്റ്റോയും ഉറച്ചുനിന്നതോടെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോര്‍ പടുത്തുയര്‍ത്തി ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സാണ് ഇംഗ്ലണ്ട് സ്കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പുറത്തായതോടെ (1) അഞ്ചിന് 176 ലേക്ക് ഇംഗ്ലണ്ട് തകര്‍ന്നിരുന്നു. 2015 നു ശേഷം ആദ്യമായാണ് ആഷസ് പരമ്പരയില്‍ റൂട്ട് സെഞ്ചുറി നേടുന്നത്. നാല് സിക്സറും ഏഴ് ബൗണ്ടറിയുമായി 152 പന്തില്‍ പുറത്താവാതെ 118 റണ്‍സടിച്ചു റൂട്ട്. അഞ്ചിന് മുകളില്‍ റണ്‍റെയ്റ്റിലാണ് ഇംഗ്ലണ്ട് കുതിച്ചത്.
ബെന്‍ ഡക്കറ്റിനെ (12) പുറത്താക്കി ജോഷ് ഹെയ്സല്‍വുഡ് ഓസ്ട്രേലിയക്ക് ബ്രെയ്ക് ത്രൂ നല്‍കിയിരുന്നു എന്നാല്‍ ക്രോളിയും (73 പന്തില്‍ 61) ഒല്ലി പോപ്പും (44 പന്തില്‍ 31) ടീമിനെ കരകയറ്റി.
ഓസ്ട്രേലിയയുടെ എല്ലാ ബൗളര്‍മാരും ഓവറില്‍ നാലിനു മുകളില്‍ റണ്‍സ് വഴങ്ങി. സ്കോട് ബോളാന്റാണ് ഏറ്റവുമധികം ശിക്ഷിക്കപ്പെട്ടത് (14-0-86-1). സ്പിന്നര്‍ നാഥന് ലയണ്‍ നാലു വിക്കറ്റെടുത്തു (29-1-149-4). ഹെയ്സല്‍വുഡിന് രണ്ടു വിക്കറ്റ് കിട്ടി.






