ചേട്ടന്‍ ബാവ, അനിയന്‍ ബാവ; അനസും അജ്മലും ഏഷ്യാഡിന്

ഭുവനേശ്വര്‍ - സഹോദരന്മാരായ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും 400 മീറ്റര്‍ ഓട്ടത്തില്‍ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി. ഒഡിഷയില്‍ നടക്കുന്ന ഇന്റര്‍ സ്‌റ്റെയ്റ്റ് അത്‌ലറ്റിക്‌സില്‍ ഇരുവരും 400 മീറ്ററില്‍ ഫൈനലിലെത്തി. അജ്മല്‍ 45.51 സെക്കന്റില്‍ ഓടി സെമിഫൈനലില്‍ മീറ്റ് റെക്കോര്‍ഡ് തകര്‍ത്തു. സെമിയിലെ രണ്ടാമത്തെ മികച്ച സമയം അനസിന്റേതാണ് (45.63). ഫൈനലില്‍ ശ്രീലങ്കയുടെ കലിംഗ കുമാരരാഗെക്കു പിന്നില്‍ അനസും അജ്മലും അമോജ് ജേക്കബും 46 സെക്കന്റില്‍ താഴെ ഓടിയെത്തി. 
വനിതാ വിഭാഗത്തില്‍ നാലു പേര്‍ ഏഷ്യാഡ് മാര്‍ക്ക് മറികടന്നു. അഞ്ജലി ദേവി (ഹരിയാന) സെമിയിലെ മികച്ച വേഗം കണ്ടെത്തി. വിദ്യ രാംരാജ് (തമിഴ്‌നാട്), ഹിമാന്‍ഷി മാലിക് (ഹരിയാന), ഐശ്വര്യ മിശ്ര (മഹാരാഷ്ട്ര) എന്നിവരും ഏഷ്യാഡിന് യോഗ്യത കരസ്ഥമാക്കി. തമിഴ്‌നാടിന്റെ ശിവകുമാറും ആന്ധ്രയുടെ ജ്യോതി യാരാജിയുമാണ് മീറ്റിലെ വേഗമേറിയ താരങ്ങള്‍. ശിവകുമാര്‍ 10.75 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ശ്രാബണി നന്ദയെ ജ്യോതി (11.46 സെ.) പിന്നിലാക്കി. 
ഉത്തേജക വിലക്കുണ്ടായിരുന്ന മരീന ജോര്‍ജ് അപ്പീല്‍ കമ്മിറ്റിയുടെ ഇടക്കാല ഉത്തരവ് നേടിയെങ്കിലും ഹെപ്റ്റാത്തലണ്‍ മത്സരത്തിന് സമയത്തെത്താനായില്ല. അനിശ്ചിതത്വം കാരണം യാത്ര വൈകുകയായിരുന്നു. 
ദേശീയ റെക്കോര്‍ഡുകാരി മഞ്ജു റാണി 35 കി.മീ നടത്തത്തില്‍ ഒന്നാമതെത്തിയെങ്കിലും ഏഷ്യാഡിന് യോഗ്യത നേടാനായില്ല. പുരുഷ വിഭാഗത്തില്‍ ഹരിയാനയുടെ ജുനേദ് ഖാനാണ് ചാമ്പ്യന്‍. ജുനേദിനും ഏഷ്യാഡ് മാര്‍ക്ക് മറികടക്കാനായില്ല. 
800 മീറ്ററില്‍ കേരളത്തിന്റെ മുഹമ്മദ് അഫ്‌സലിനെ മറികടന്ന് കൃഷ്ണകുമാര്‍ (ഹരിയാന) ചാമ്പ്യനായി

Latest News