ഹെര്ടൊഗെന്ബോഷ് (നെതര്‍ലാന്റ്സ്) - ആറു മാസത്തിനിടെ ആദ്യമായി കളിച്ച ടൂര്‍ണമെന്റില്‍ നാല്പത്തിമൂന്നുകാരി വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി. സ്വിസ് കൗമാര താരം സെലീന് നാഇഫാണ് മുന്‍ ഒന്നാം നമ്പറുകാരിയെ 3-6, 7-6 (7-3), 6-2 ന് തോല്പിച്ചത്. കഴിഞ്ഞ വര്‍ഷം വിരമിച്ച അനുജത്തി സെറീന വില്യംസ് കളി വീക്ഷിക്കാനുണ്ടായിരുന്നു. 2005 ജൂണ്‍ 25 നാണ് സെലീന് ജനിച്ചത്. അന്ന് വില്യംസ് മൂന്നാമത്തെ വിംബിള്‍ഡണ്‍ കിരീടം നേടാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ 696ാം റാങ്കുകാരിയായ വീനസിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ടൂര്‍ണമെന്റില്‍ കളിക്കാനായത്. 2021 ലെ വിംബിള്‍ഡണിനു ശേഷം ആദ്യമായാണ് വീനസ് ഗ്രാസ് കോര്‍ടില്‍ കളിക്കുന്നത്. അവസാനം കളിച്ച ടൂര്‍ണമെന്റ് ജനുവരിയിലെ ഓകലന്റ് ഓപണായിരുന്നു.






