ഹാംഗ്ഷൂ - കോവിഡ് കാരണം നീട്ടിവെച്ച ഹാംഗ്ഷു ഏഷ്യന്‍ ഗെയിംസിന് ഇനി നൂറ് നാള്‍. 2002 സെപ്റ്റംബറിലായിരുന്നു ഗെയിംസ് നടക്കേണ്ടിയിരുന്നത്. ചൈനയിലെ ശക്തമായ കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. വലിയ തടസ്സങ്ങളുണ്ടായെങ്കിലും ഗെയിംസ് വേദികളെല്ലാം സജ്ജമാണെന്ന് സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഷൂ ജിന്‍ക്വിയാംഗ് പറഞ്ഞു. രണ്ടാഴ്ച നീളുന്ന ഏഷ്യാഡ് സെപ്റ്റംബര്‍ 23 നാണ് തുടങ്ങുക.
ഒളിംപിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കായിക മേളയാണ് ഏഷ്യാഡ്. 56 വേദികളില്‍ മത്സരം നടക്കും. പതിനായിരത്തിലേറെ അത്‌ലറ്റുകള്‍ പങ്കെടുക്കും. ചൈന തൊള്ളായിരത്തിലേറെ പേരെയാണ് അണിനിരത്തുക. തെക്കന്‍ ഷാംഗ്ഹായിയിലെ സമ്പന്നമായ ടെക്‌നിക്കല്‍ ഹബ്ബാണ് ഹാംഗ്ഷു.






