ലണ്ടന്‍ - ലിയണല്‍ മെസ്സിക്കായി ശ്രമിച്ച് പരാജയപ്പെട്ട അല്‍ഹിലാല്‍ പി.എസ്.ജിയുടെ തന്നെ ബ്രസീല്‍ സ്ട്രൈക്കര്‍ നെയ്മാറിനായി വല വിരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നെയ്മാറിന് പി.എസ്.ജിയുമായി കരാര്‍ ബാക്കിയുണ്ട്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ലിവര്‍പൂളിന്റെ ഇതിഹാസ മിഡ്ഫീല്‍ഡറുമായ സ്റ്റീവന്‍ ജെറാഡ് സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖ് ക്ലബ്ബിന്റെ കോച്ചായേക്കും. നാല്പത്തിമൂന്നുകാരനെ കഴിഞ്ഞ ഒക്ടോബറില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍വില്ല പുറത്താക്കിയതായിരുന്നു. 2020-21 ല്‍ റെയ്ഞ്ചേഴ്സിനെ സ്കോടിഷ് ലീഗില്‍ അപരാജിതരായി കിരീടത്തിലേക്ക് നയിച്ചിരുന്നു.






