ലണ്ടന്‍ - മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ലിവര്‍പൂളിന്റെ ഇതിഹാസ മിഡ്ഫീല്‍ഡറുമായ സ്റ്റീവന്‍ ജെറാഡ് സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖ് ക്ലബ്ബിന്റെ കോച്ചായേക്കും. നാല്പത്തിമൂന്നുകാരനെ കഴിഞ്ഞ ഒക്ടോബറില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍വില്ല പുറത്താക്കിയതായിരുന്നു. 2020-21 ല്‍ റെയ്ഞ്ചേഴ്സിനെ സ്കോടിഷ് ലീഗില്‍ അപരാജിതരായി കിരീടത്തിലേക്ക് നയിച്ചിരുന്നു. അല്‍ഇത്തിഫാഖ് കഴിഞ്ഞ സൗദി പ്രൊ ലീഗ് സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും കരീം ബെന്സീമയുമൊക്കെ കളിക്കുന്ന സാഹചര്യത്തില്‍ അടുത്ത സൗദി ലീഗിന് ആഗോളമാധ്യമ ശ്രദ്ധയേറും.






