ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് ന്യൂകാസിലിന് സൗദി അറേബ്യയില്‍ നിന്ന് ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഉടസ്ഥതയിലുള്ള ക്ലബ്ബിന്റെ ഷര്‍ട് സൗദി ഇവന്റ്‌സ് കമ്പനി സേലയാണ് അടുത്ത ഏതാനും വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യുക. ഉടമസ്ഥര്‍ക്ക് ബന്ധമുള്ള കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന് നേരത്തെ വിലക്കുണ്ടായിരുന്നു. പിന്നീട് എടുത്തു കളഞ്ഞു. സേലയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി ബന്ധമുള്ള സ്ഥാപനമാണ്.
അതീവമത്സരക്ഷമമായ വാണിജ്യ നടപടിപ്രക്രിയ പൂര്‍ത്തിയാക്കിയാണ് സ്‌പോണ്‍സര്‍ഷിപ് നേടിയെടുത്തതെന്ന് ന്യൂകാസില്‍ സി.ഇ.ഒ ഡാരന്‍ ഈല്‍സ് പറഞ്ഞു. ഒരു സീസണില്‍ രണ്ടരക്കോടി പൗണ്ടാണ് ഈ കരാര്‍ പ്രകാരം ന്യൂകാസിലിന് ലഭിക്കുക. ഇതുവരെ ചൈനീസ് പന്തയക്കമ്പനി ഫണ്‍888 ആയിരുന്നു ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. 20 വര്‍ഷത്തിനിടയിലാദ്യമായി ന്യൂകാസില്‍ അടുത്ത ചാമ്പ്യന്‍സ് ലീഗ് കളിക്കാനൊരുങ്ങുകയാണ്.






