ലോകകപ്പ് ഇന്ത്യയില്‍  ഫ്രീയായി കാണാം

ന്യൂദല്‍ഹി - മാര്‍ക്കറ്റ് പിടിക്കാന്‍ കഴിഞ്ഞ ഐ.പി.എല്‍ കാലത്ത് ജിയോ സിനിമ പരീക്ഷിച്ച തന്ത്രം അടുത്ത ഏഷ്യാ കപ്പ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലും പരീക്ഷിക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍. ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് രണ്ട് ടൂര്‍ണമെന്റും സൗജന്യമായി വീക്ഷിക്കാം. ഏഷ്യാ കപ്പില്‍ 13 കളികളും ലോകകപ്പില്‍ 48 കളികളുമാണ് നിശ്ചയിച്ചിരിക്കുന്നത്. 54 കോടി സ്മാര്‍ട്‌ഫോണുകളില്‍ കളി സൗജന്യമായി വീക്ഷിക്കാമെന്ന്  ഡിസ്‌നി പ്രസ്താവിച്ചു. 
ഇന്ത്യ-പാക്കിസ്ഥാന്‍ തര്‍ക്കം കാരണം ഏഷ്യാ കപ്പിന്റെ വേദി ഇതുവരെ നിശ്ചയിച്ചില്ല. ഇന്ത്യയില്‍ ലോകകപ്പ് തുടങ്ങാന്‍ നാലു മാസം മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലും ഇതുവരെ മത്സരക്രമം പുറത്തുവിട്ടിട്ടില്ല. 2027 വരെയുള്ള എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളുടെയും ഇന്ത്യയിലെ സംപ്രേഷണാവകാശം ഡിസ്‌നി സ്റ്റാറിനാണ്. 

 

 

Latest News