പ്രൊ ഹോക്കി: വന്‍  ജയത്തോടെ ഇന്ത്യ ഒന്നാമത്

ഐന്തോവന്‍ - ലോക ഹോക്കി ഫെഡറേഷന്റെ പ്രൊ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യ. അര്‍ജന്റീനയെ ഇന്ത്യ 3-0 ന് തകര്‍ത്തു. കഴിഞ്ഞ ദിവസം ആദ്യം ഗോളടിച്ച ശേഷം 1-4 ന് നെതര്‍ലാന്റ്‌സിനോട് ഇന്ത്യ തോറ്റിരുന്നു. 14 കളിയില്‍ 27 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ബ്രിട്ടനാണ് (26 പോയന്റ്) രണ്ടാം സ്ഥാനത്ത്. ഇന്ത്യക്ക് രണ്ടും ബ്രിട്ടന് നാലും കളികള്‍ ബാക്കിയുണ്ട്. 
ജപ്പാനിലെ കകാമിഗാഹാരയില്‍ നടക്കുന്ന വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലിലെത്തി. ചൈനീസ് തായ്‌പെയിയെ ഇന്ത്യ 11-0 ന് തകര്‍ത്തു. ഗ്രൂപ്പിലെ നാലു കളികളില്‍ മൂന്നു ജയവും ഒരു സമനിലയുമാണ് ഇന്ത്യക്ക്. അനുവും സുനേലിത ടോപ്പോയും രണ്ടു വീതം ഗോളടിച്ചു. ജപ്പാനുമായോ കസാഖിസ്ഥാനുമായോ ഇന്ത്യ സെമി കളിക്കും.
 

Latest News