എംബാപ്പെക്ക് അഞ്ചാമതും ഗോള്‍ഡന്‍ ബൂട്ട്

പാരിസ് - റെക്കോര്‍ഡായ അഞ്ചാം തവണ പി.എസ്.ജി സ്‌ട്രൈക്കര്‍ കീലിയന്‍ എംബാപ്പെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ക്ലേര്‍മൗണ്ടിനെതിരായ അവസാന കളിയിലെ തോല്‍വിയില്‍ പെനാല്‍ട്ടി ഗോളോടെ 29 ഗോളുമായി എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. പി.എസ്.ജിയും ലെന്‍സും അടുത്ത ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കും മാഴ്‌സെ യോഗ്യതാ റൗണ്ടിലേക്കും ബെര്‍ത്ത് നേടി. യൂറോപ്പ ലീഗ് സ്ഥാനം റെന്നിനാണ്. ഓക്‌സിയര്‍ തരംതാഴ്ത്തപ്പെട്ടു. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് പ്ലേഓഫ് സ്ഥാനം ലില്ലിനാണ്. കഴിഞ്ഞ രണ്ട് സീസണിലും മൂന്നാം സ്ഥാനത്തായിരുന്ന മോണകൊ അവസാന കളി തോറ്റതോടെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് പുറത്തായി. അവസാന നാലു കളികളില്‍ ഒരു പോയന്റ് മാത്രം നേടിയ മോണകോയുടെ പതനം ഞെട്ടിക്കുന്നതായിരുന്നു. 34 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലില്ലിനെക്കാള്‍ അഞ്ച് പോയന്റ് ലീഡുണ്ടായിരുന്നു അവര്‍ക്ക്.
 

Latest News