മഡ്രീഡ് - ഇടുപ്പിലെ പരിക്കിന് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയനായ റഫായേല്‍ നദാലിന് അഞ്ചു മാസം കൂടി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. ജനുവരിയിലെ ഓസ്ട്രേലിയന്‍ ഓപണില്‍ പരിക്കുമായി കളിച്ച് തോറ്റ ശേഷം നദാല്‍ കോര്ടിലിറങ്ങിയിട്ടില്ല. നദാലിന്റെ മുപ്പത്തേഴാം ജന്മദിനത്തിലായിരുന്നു ശസ്ത്രകക്രിയ.
2005 നു ശേഷം ആദ്യമായി നദാല്‍ ഇല്ലാതെയാണ് ഫ്രഞ്ച് ഓപണ്‍ പുരോഗമിക്കുന്നത്. റെക്കോര്‍ഡായ 14 തവണ നദാല്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായിട്ടുണ്ട്. വിംബിള്‍ഡണിലും യു.എസ് ഓപണിലും കളിക്കാനാവില്ല. അടുത്ത വര്‍ഷം വിരമിക്കുമെന്ന് നദാല്‍ സൂചന നല്‍കിയിരുന്നു.






