ലണ്ടന്‍ -ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മികച്ച കോച്ചായി കോച്ചുമാരുടെ സംഘടന മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാഡിയോളയെ തെരഞ്ഞെടുത്തു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റി ശനിയാഴ്ച എഫ്.എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും 10 ന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെയും നേരിടാനൊരുങ്ങുകയാണ്.
ആഴ്‌സനലിന്റെ മൈക്കിള്‍ ആര്‍ടേറ്റ, ബ്രൈറ്റന്റെ റോബര്‍ടൊ ഡെസെര്‍ബി, ന്യൂകാസിലിന്റെ എഡ്ഡി ഹോവെ, ബേണ്‍ലിയുടെ വിന്‍സന്റ് കോമ്പനി, പ്ലിമത്തിന്റെ സ്റ്റീവന്‍ ഷുമാക്കര്‍ എന്നിവരും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.






