അണ്ടര്‍-20 ലോകകപ്പ്: യൂറോപ്യന്‍ പ്രഭ മങ്ങുന്നു

സാവൊപൗളൊ - അണ്ട-20 ലോകകപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള നാലു ടീമുകളും പ്രി ക്വാര്‍ട്ടറിലെത്തി. യൂറോപ്പില്‍ നിന്ന് ഇറ്റലിയും ഇംഗ്ലണ്ടും മാത്രമേ മുന്നേറിയുള്ളൂ, ഫ്രാന്‍സ് പുറത്തായി. പ്രി ക്വാര്‍ട്ടറില്‍ ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നതിനാല്‍ ക്വാര്‍ട്ടറില്‍ ഒരു യൂറോപ്യന്‍ ടീമേ ഉണ്ടാവൂ. കൊളംബിയയോ സ്ലൊവാക്യയോ ആയിരിക്കും വിജയികളുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍. 
ഉജ്വല ഫോമിലുള്ള നൈജീരിയയുമായാണ് ആതിഥേയരായ അര്‍ജന്റീന കളിക്കുക. ഇക്വഡോര്‍-തെക്കന്‍ കൊറിയ മത്സരത്തിലെ വിജയികളുമായി അവര്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 
ബ്രസീലിന്റെ അടുത്ത എതിരാളികള്‍ തുനീഷ്യയാണ്. ഫ്രാന്‍സിന്റെ ഗോള്‍വ്യത്യാസത്തിലാണ് തുനീഷ്യ മറികടന്നത്. ഏഷ്യന്‍ ചാമ്പ്യന്മാരായ ഉസ്‌ബെക്കിസ്ഥാന്‍ അരങ്ങേറ്റക്കാരായ ഇസ്രായിലുമായി ഏറ്റുമുട്ടും. യുനൈറ്റഡ്-ന്യൂസിലാന്റ്, ഗാംബിയ-ഉറുഗ്വായ് എന്നിങ്ങനെയാണ് മറ്റു പ്രി ക്വാര്‍ട്ടറുകള്‍. 
ജപ്പാന് പ്രി ക്വാര്‍ട്ടറിലെത്താനായില്ല. അര്‍ജന്റീന ആറു തവണയും ബ്രസീല്‍ അഞ്ചു തവണയും ചാമ്പ്യന്മാരായിട്ടുണ്ട്. . ഇംഗ്ലണ്ടാണ് 2017 ലെ ചാമ്പ്യന്മാര്‍. 

Latest News