കളി നിര്‍ത്തില്ലെന്ന് ധോണി, ആവേശത്തില്‍ ചെന്നൈ

അഹമ്മദാബാദ് - അടുത്ത ഐ.പി.എല്ലിലും കളിക്കുമെന്ന സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിയപ്പെട്ട 'തല'. നന്ദി പറഞ്ഞ് വിടവാങ്ങുകയെന്നത് ഏറ്റവും പ്രയാസമില്ലാത്ത കാര്യമാണെന്നും എന്നാല്‍ ഒമ്പതു മാസത്തിനു ശേഷം വീണ്ടും കഠിനപ്രയത്‌നത്തിലൂടെ തിരിച്ചുവരികയെന്നതാണ് കഠിന വഴിയെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. അത്രയധികം സ്‌നേഹമാണ് ചെന്നൈ ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു സീസണ്‍ കൂടി കളിക്കുകയെന്നത് അവര്‍ക്കുള്ള സമ്മാനമായിരിക്കും -ധോണി പറഞ്ഞു. 
പതിനാലാം ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റന്‍സിന് പ്രതീക്ഷ നല്‍കിയതായിരുന്നു. അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ മോഹിത് ശര്‍മ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്തു. എന്നാല്‍ അവസാന രണ്ട് പന്തില്‍ 10 റണ്‍സടിച്ച് രവീന്ദ്ര ജദേജ വിജയം പിടിച്ചു. 
പന്ത് എവിടെ എന്ന് നോക്കാതെ ആഞ്ഞടിക്കുകയായിരുന്നുവെന്ന് ആഞ്ഞടിക്കുകയായിരുന്നു. മോഹിത് സ്ലോബോള്‍ എറിയുമെന്ന വിശ്വാസം മാത്രമായിരുന്നു കൈമുതല്‍. അതിനാല്‍ സ്‌ട്രൈറ്റ് ബൗണ്ടറി ലക്ഷ്യം വെച്ചു -ജദേജ പറഞ്ഞു. 
ആറാമത്തെ ഐ.പി.എല്‍ കിരീടവുമായി അമ്പാട്ടി രായുഡു വിരമിച്ചു. രോഹിത് ശര്‍മക്കു മാത്രമേ ഇതുവരെ ആറ് ഐ.പി.എല്‍ കിരീടം നേടാനായിട്ടുള്ളൂ. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയായി കളി അവസാനിക്കുമ്പോള്‍.
 

Latest News