ഇന്ത്യയിലെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കുമോ?

ഇസ്‌ലാമാബാദ് -ഒക്ടോബറില്‍ ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുമോയെന്ന അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഐ.സി.സി സംഘം ഇന്ന് പാക്കിസ്ഥാനിലെത്തും. പാക്കിസ്ഥാന് അനുവദിക്കപ്പെട്ട ഏഷ്യാ കപ്പ് സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളായതാണ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളെയും പ്രതിസന്ധിയിലാക്കുന്നത്. സമീപകാലം വരെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന ബി.സി.സി.ഐ നിലപാടിനെതിരെ അതേ രീതിയില്‍ പ്രതികരിക്കാനാണ് പി.സി.ബിയുടെ നിലപാട്. 
ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയും സി.ഇ.ഒ ജെഫ് അലാഡിസും രണ്ടു ദിവസം പാക്കിസ്ഥാനിലുണ്ടാവും. ലോകകപ്പിന്റെ മത്സരക്രമം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനിടെ പ്രഖ്യാപിക്കാനാണ് തീരുമാനം. സാധാരണ ലോകകപ്പിന് ആറു മാസം മുമ്പെങ്കിലും വേദികളും മത്സരക്രമവും പ്രഖ്യാപിക്കാറുണ്ട്. 

Latest News