അണ്ടര്‍-20 ലോകകപ്പ്: അജയ്യരായി അര്‍ജന്റീന

ബ്യൂണസ്‌ഐറിസ് - അവസാന നിമിഷം ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ മുന്നോട്ടുവരികയും ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ കയറിക്കൂടുകയും ചെയ്ത അര്‍ജന്റീന അണ്ടര്‍-20 ലോകകപ്പില്‍ അജയ്യരായി ഗ്രൂപ്പ് ഘട്ടം പിന്നിട്ടു. അര്‍ജന്റീനയും അമേരിക്കയും മാത്രമാണ് ടൂര്‍ണമെന്റില്‍ എല്ലാ കളിയും ജയിച്ച ടീമുകള്‍. 
അമേരിക്ക അവസാന മത്സരത്തില്‍ കെയ്ഡ് കോവലിന്റെ ഇരട്ട ഗോളില് സ്ലൊവാക്യയെ 2-0 ന് തോല്‍പിച്ചു. ഫിജിയെ 9-0 ന് തകര്‍ത്ത് ഇക്വഡോര്‍ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിലെത്തി. 
അര്‍ജന്റീന 5-0 ന് ന്യൂസിലാന്റിനെ തകര്‍ത്തു. ഗ്വാട്ടിമാലയെ 2-0 ന് തോല്‍പിച്ച ഏഷ്യന്‍ ചാമ്പ്യന്മാരായ ഉസ്‌ബെക്കിസ്ഥാന്‍ ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായി മുന്നേറി. 

Latest News