കര്‍ണാടക മാതൃകയാക്കി കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ഉണരണം

രാജ്യത്തു ഫാസിസ്റ്റ് ഭരണത്തിന്ന് അന്ത്യം കുറിക്കുന്നതിന്റെ സൂചാനയായി വേണം കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം കാണാന്‍. പണത്തിന്റെ ഹുങ്കില്‍ ഭരണത്തില്‍ വരാമെന്ന ഫാസിസ്റ്റുകളുടെ കണക്കു കൂട്ടല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഭാരത ്‌ജോഡോ യാത്രക്ക് മുമ്പില്‍ ഏശിയില്ല. സ്‌നേഹത്തിന്റെയും, സഹിഷ്ണുതയുടെയും സന്ദേശവാഹകാനായി ജനങ്ങളുടെ ഹൃദയത്തിലേക്കിറങ്ങിചെന്ന് രാജ്യമൊട്ടാകെ നടത്തിയ രാഹുല്‍ ഗാന്ധിയുടെ  ഭാരത്‌ജോഡോയാത്ര, അസഹിഷുണതയുടെയും, വെറുപ്പിന്റെയും ഹിന്ദുത്വ രാഷ്ട്രീയ ഫാസിസ്റ്റുഭരണത്തിന്  ചുട്ടമറുപടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയത്.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ചിട്ടയായുള്ള പ്രവര്‍ത്തനവും, സുനില്‍ കനു ഗോലു എന്നയാളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളും, അതോടൊപ്പം  പ്രിയങ്ക ഗാന്ധിയുടെ മേമ്പൊടിയും, എല്ലാമായപ്പോള്‍ കര്‍ണാടകയിലെ ബി ജെ പി കോട്ടകള്‍ തകരുകയാണുണ്ടായത്.  
കോണ്‍ഗ്രസ് കര്‍ണാടകയിലെ ജനങ്ങളോട് ചെയ്ത വാഗ്ദാനങ്ങള്‍ പാലിക്കുകയും ഫാസിസ്റ്റു ഭരണം അവസാനിപ്പിക്കാന്‍  2024  തെരഞ്ഞെടുപ്പു മുന്നില്‍  കണ്ടു കൊണ്ട്  കര്‍ണാടക മാതൃകയാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും തയാറാവുകയും ചെയ്യണം          
 

Latest News