സുഭാഷിന്റെ പെരുമാറ്റത്തില്‍ സംശയം; പരിശോധിച്ചപ്പോള്‍ മലദ്വാരത്തില്‍ നാല് കാപ്‌സ്യൂള്‍, 1259 ഗ്രാം സ്വര്‍ണം

നെടുമ്പാശ്ശേരി-മലദ്വാരത്തിലൊളിപ്പിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടുത്തുന്നതിനായി കൊണ്ടുവന്ന 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എ ഐ 934 വിമാനത്തില്‍
ദുബായില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പാലക്കാട് സ്വദേശി സുബാഷാണ് പിടിയിലായത്. 1259 ഗ്രാം സ്വര്‍ണമാണ് നാല് കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. പരിശോധനകള്‍ എല്ലാം പുര്‍ത്തീകരിച്ച് പുറത്തേയ്ക്ക് കടക്കുവാന്‍ ശ്രമിക്കവേ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. വീണ്ടും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News