പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍

ന്യൂദല്‍ഹി- പ്ലസ് ടു പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേയ് 12 മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ദല്‍ഹിയില്‍ അഴുക്കുചാലില്‍ പകുതി മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് വിഷയങ്ങളില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചശേഷം പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. മേയ് 12 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News