താനൂരും വന്ദനയും: ആദരാഞ്ജലി പോസ്റ്റിന് ശേഷമുള്ള പക്ഷേ മനസ്സിലാകുന്നില്ല

ഈയിടെ കണ്ട് വരുന്ന ചില കുറിപ്പുകളാണ് .. ' മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ .. പക്ഷേ ... ' താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ .. പക്ഷേ ....
ഡോ: വന്ദനക്ക് ആദരാഞ്ജലികള്‍ .. പക്ഷേ ...
ആ പക്ഷേ കഴിഞ്ഞുള്ള നിങ്ങളെഴുതുന്ന പറയുന്ന  ഒന്നരപ്പുറത്തില്‍ കവിയാതെ ഉള്ള ന്യായീകരണ വിശദീകരങ്ങളുണ്ടല്ലോ ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ....
ഈ രണ്ട് സംഭവങ്ങളിലും സാധാരണക്കാരന് വേവലാതിയും വിഷമവും ഒന്നേ ഉള്ളൂ ..... മരിച്ചവരെ കുറിച്ചും അതിനുണ്ടായ കാരണത്തെക്കുറിച്ചും മാത്രം . ആ സങ്കടം മാറ്റികൊടുക്കാന്‍ ആരെ കൊണ്ടും പറ്റില്ല , പക്ഷേ ഇനിയും ഇതാവര്‍ത്തിക്കും എന്ന ആ പേടി മാറ്റി കൊടുക്കാന്‍ നമ്മുടെ സിസ്റ്റത്തിന് പറ്റും അതിനാണ് നാം പരിശ്രമിക്കേണ്ടത് ...
പൊളിക്കാന്‍ കൊടുത്ത, മാക്‌സിമം 20 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന, മീന്‍ പിടിത്തത്തിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ബോട്ട് .... ബന്ധപ്പെട്ട അധികാരികളോടടക്കം നാട്ടുകാര് പരാതി പറഞ്ഞിട്ടും .. 40 ഓളം ആളെ വെച്ച് ടൂറിസ്റ്റ് യാത്രക്കാരെ വെച്ച് യാത്ര നടത്തി 22 പേരെ കൊലപ്പെടുത്തി ... ആരാണ് ഉത്തരവാദി ? നമ്മുടെ സിസ്റ്റത്തിന്റെ പരാജയമല്ലെ ? അധികാരികള്‍ എന്ത് ചെയ്തു?
നാലഞ്ച് പോലീസുകാര്‍ ഉണ്ടായിരിക്കേ അവരുടെ പ്രൊട്ടക്ഷനില്‍ കൊണ്ട് വന്ന പരിക്കേറ്റ ലഹരിക്കടിമയായ അക്രമാസക്തനായ ഒരാള്‍ കത്രികയെടുത്ത് അഞ്ചോ ആറോ കുത്ത് കുത്തി ക്രൂരമായി ഡ്യൂട്ടിക്കിടെ ഹോസ്പ്പിറ്റലില്‍ വെച്ച് ഒരു ഹൗസര്‍ജന്‍ വനിതാഡോക്ടറെ കൊലപ്പെടുത്തുന്നു .....
ആരാണ് ഉത്തരവാദി ? സുരക്ഷാ വീഴ്ച്ച അല്ലെ അത് ?
ഇതാണ് സാധാരണക്കാരന്റെ ചോദ്യം ....
'അവര്‍ക്ക് മുന്നില്‍ ആര് എന്ത് എന്നൊന്നും ഇല്ല ... മരിച്ച 23 പേരും ആ കുടുംബത്തിലെ ബാക്കിയുള്ളവരുടെ അവസ്ഥയും മാത്രമാണ് ഉള്ളത് .... മരിച്ച പിഞ്ചു മക്കളുടെ മുഖമാണ് ഉള്ളത് .... ഒരു കുടുംബത്തിലെ 11 പേരെ ഒരുമിച്ച് കിടത്തിയ രംഗങ്ങളാണ് ഉള്ളത് ...അടച്ച് കിടക്കുന്ന ഉറങ്ങിക്കിടക്കുന്ന ആ വീടുകളാണ് ഉള്ളത് ...
മറ്റെല്ലാം മാറ്റി വെച്ച് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഇത്രകാലം പഠിച്ച് ഹൗസര്‍ജന് വരെ എത്തിയ ആ മോളുടെ കഷ്ടപ്പാടും മുഖവുമാണ് ഉള്ളത് ... ഡോ. വന്ദന ദാസ്  MBBS എന്ന ബോര്‍ഡ് വെച്ച വീട്ടിനുള്ളില്‍ ഒറ്റമോളുടെ മൃതദേഹത്തിന് ഇരുവശത്തായി തലയില്‍ കയ്യും വെച്ച് ഹൃദയം പൊട്ടി ഇരിക്കുന്ന ആ അമ്മയുടേയും അച്ഛന്റേയും മുഖങ്ങളാണ് ....
ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ എന്റെ ഉമ്മ
അടക്കം സംസാരിച്ചതും ഈ കാര്യങ്ങളായിരുന്നു ....
പാവം ഉമ്മാക്കൊക്കെ എന്ത് പാര്‍ട്ടീ രാഷ്ട്രീയം .... അവര്‍ക്ക് അത്രയും വളര്‍ത്തി വലുതാക്കി മരിച്ചകുട്ടികള്‍ മാത്രമാണ് വലുത് .. കാരണം അതവരുടെയും കുട്ടികളാണ് ... ആ കുട്ടികളുടെ അമ്മമാരാണ് അവരും '.... മക്കളുറങ്ങിയാല്‍ അവര് വിരുന്നിന് പോയാല്‍ .... ഇങ്ങോട്ട് വന്നാല്‍ ... വീടുറങ്ങി .. ഒരു ഒച്ചയും ബഹളോം ഒന്നും ഇല്ലടാ .. ഇനി നമ്മള്  വിളിക്കുമ്പോഴോ ' എന്താടാ രാവിലെ കഴിച്ചേ ഭക്ഷണം കഴിക്കാറായോ ? ഒരുപാട് സമയായില്ലെ .. വെച്ചൊ .. കിടന്നോ ...  ഇനി നാട്ടിലേക്ക് വരുന്ന സമയത്ത് വിളിച്ച് എന്താണ് വേണ്ടത് എന്ന് ചോദിച്ചാലോ .... ഞങ്ങള്‍ക്കൊന്നും വേണ്ട..  ഇജ്  ഇപ്പൊ ആറ് മാസം മുന്നെ വന്ന് പോയതല്ലേ .. ഇങ്ങള്  ഒരു കുഴപ്പം ഒന്നും ഇല്ലാതെ നല്ലം പോലെ ഇങ്ങോട്ട് വന്നാല്‍ മതി ..... എന്നൊക്കെ  പറയുന്ന അമ്മമാരാണ് അവര്‍ ..... അവരോട് എന്ത് ന്യായീകരണങ്ങളാണ് നമുക്ക് പറയാനുള്ളത് ?
വീഴ്ച്ച സംഭവിച്ചിട്ടുണ്ട് എന്ന് പകല്‍ പോലെ വ്യക്തമാണ്.. ഇനി വേണ്ടത് ശക്തമായ നടപടികളാണ് ... അല്ലാതെ ആദരാഞ്ജലി പോസ്റ്റിന് കീഴിലുള്ള പക്ഷേകള്‍ വെച്ചുള്ള ന്യായീകരണ വിശദീകരണങ്ങളല്ല ... മാറ്റങ്ങള്‍ വരട്ടെ ..

 

Latest News