Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രചാരണത്തിനിടെ കര്‍ണാടകയിലെ സൗഹൃദ ചിത്രം; വോട്ടിനുശേഷം കുശലം പറയുന്ന സഹോദരിമാര്‍

ബംഗളൂരു-നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സംഘ്പരിവാറും വര്‍ഗീയ വിഷയങ്ങള്‍ ആളിക്കത്തിച്ച കര്‍ണാടകയില്‍ സൗഹൃദത്തിന്റേയും സഹിഷ്ണുതയുടേയും കാഴ്ചകള്‍ തേടി അന്താരാഷ്ട്ര മാധ്യമങ്ങള്‍.
ഇന്ത്യയിലെ മാധ്യമങ്ങള്‍ പൊതുവ വര്‍ഗീയ പ്രചാരണത്തിനും വിദ്വേഷ പ്രസംഗങ്ങള്‍ക്കും കീഴടങ്ങിയിരിക്കെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കാഴ്ചകള്‍ പുറംലോകത്ത് എത്തിക്കുന്നത്.
സമ്മതിദാനാവകാശം വനിയോഗിച്ച ശേഷം പോളിംഗ് ബൂത്തിനു പുറത്ത് വിശേഷങ്ങള്‍ പങ്കുവെച്ച് കാത്തിരിക്കുന്ന ഹിന്ദു,മുസ്ലിം സഹോദരമാരുടെ ചിത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. വോട്ട് ചെയ്തതിനുശേഷം ബന്ധുക്കള്‍ വരുന്നതിനായി ബൂത്തിനു പുറത്തു കാത്തിരിക്കുന്ന ഹിന്ദു,മുസ്ലിം വനിതകളെന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്താ ഏജന്‍സി ചിത്രം നല്‍കിയത്.
ഹിജാബും മുസ്ലിംകള്‍ കടകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും  മുസ്ലിം സംവരണവും വോട്ടാക്കി മാറ്റുന്നതിന് ബി.ജെ.പി പരമാവധി ശ്രമിച്ച തെരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ പൂര്‍ത്തിയായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പിയുടേയും സംഘ് പരിവാറിന്റേയും നേതാക്കള്‍ മുസ്ലിംകള്‍ക്ക് ഒരിക്കലും ഇനി സംവരണം നല്‍കില്ലെന്ന പ്രഖ്യാപനത്തോടെയാണ് പ്രചാരണം നടത്തിയത്. ഹിജാബില്‍നിന്ന് വിദ്യാലയങ്ങളേയും പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് സംസ്ഥാനത്തേയും മോചിപ്പിച്ചുവെന്നും അവര്‍ പ്രചാരണങ്ങളില്‍ അവകാശപ്പെട്ടു.

 

Latest News