Sorry, you need to enable JavaScript to visit this website.

ജപ്പാനില്‍ 5.4 തീവ്രതയില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പില്ല

ടോക്കിയോ- ജപ്പാനിലെ തെക്കന്‍ ചിബയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
തെക്കന്‍ ചിബ പ്രിഫെക്ചറില്‍ പ്രാദേശിക സമയം വ്യാഴം പുലര്‍ച്ചെ 4:16 ന് 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.  
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 35.2 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 140.2 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമാണ.്  ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News