ദൈവം ഇനിയും ഈ നാടിനെ അനുഗ്രഹിക്കട്ടെ; വിമാനത്തില്‍ സൗദിക്കുവേണ്ടി മുദ്രാവാക്യവും പ്രാര്‍ഥനകളും

ജിദ്ദ- ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ച പാക്കിസ്ഥാനികള്‍ നാട്ടിലേക്ക് മടങ്ങുന്ന പാക്കിസ്ഥാനികള്‍ വിമാനത്തില്‍ സൗദി അറേബ്യക്ക് വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. അല്ലാഹു ഇനിയും ഈ നാടിനെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനകളുമായാണ് അവര്‍ മടങ്ങിയത്.
ജിദ്ദയിലെ കിംഗ് അബ്ദുല്ല വ്യോമതാവളത്തിലെത്തിച്ച പാക്കിസ്ഥാന്‍ സ്വദേശികള്‍ ഞായാറാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങി.
സ്വന്തം പൗരന്മാരേയും മറ്റു രാജ്യക്കാരേയും സുഡാനില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൗത്യം സൗദി അറേബ്യ തുടരുകയാണ്. 184 സൗദികളടക്കം 5197 പേരെ ഇതിനകം സുഡാനില്‍നിന്ന് ജിദ്ദയിലേത്തച്ചതായി സൗദി വിദേശമന്ത്രാലയം അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News