മലപ്പുറത്ത് കല്യാണത്തിനിടെ ഭക്ഷണത്തെ ചൊല്ലി അടി; ഒരാള്‍ക്ക് പരിക്ക്

ചങ്ങരംകുളം- കല്യാണത്തിനിടെ ഓഡിറ്റോറിയത്തില്‍ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തത്തില്‍ കലാശിച്ചു. അടിപിടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നര മണിയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിഭാഗം ഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് സംഘര്‍ഷം തുടങ്ങുകയായിരുന്നു. മദ്യം കഴിച്ച് വന്ന് ഭക്ഷണം കഴിച്ചിരുന്നവര്‍ ആണ് ഭക്ഷണം ചോദിച്ച് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നീലിയാട് സ്വദേശിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പത്തോളം പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. ശരത്തിന്റെ പരാതിയില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News