മോഡിയെ കണ്ട ആവേശത്തില്‍ പാര്‍ട്ടിക്കാരി ഫോണ്‍ വലിച്ചെറിഞ്ഞു

മൈസൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട ആവേശത്തില്‍ അദ്ദേഹത്തിന്റെ  വാഹനവ്യൂഹത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തക മൊബൈല്‍ ഫോണ്‍ എറിഞ്ഞതിന്റെ വീഡിയോ പുറത്ത്
കര്‍ണാടകയിലെ മൈസൂരുവില്‍ റോഡ് ഷോയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനവ്യൂഹത്തിന് നേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത്. പ്രധാനമന്ത്രി മോഡി റോഡരികില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാഹനത്തിന്റെ ബോണറ്റില്‍ പതിക്കുന്നത് വീഡിയോയില്‍ കാണാം.
പാര്‍ട്ടിയുടെ പ്രവര്‍ത്തക ആവേശം കൊണ്ട് ഫോണ്‍ വലിച്ചെറിഞ്ഞതാണെന്നും അവര്‍ക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

 

Tags

Latest News