Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ പോലീസിനെ പേടിച്ച് നാല് പ്രവാസികള്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ചാടി

കുവൈത്ത് സിറ്റി - കുവൈത്തില്‍ പോലീസിനെ പേടിച്ച് ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയ നാല് ഏഷ്യന്‍ പ്രവാസികള്‍ക്ക് പരിക്കേറ്റു.
ബാല്‍ക്കണിയില്‍ നിന്ന് ചാടി ഏഷ്യന്‍ വംശജര്‍ ആത്മഹത്യക്ക് ശ്രമിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. എന്നാല്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട ഇവര്‍ പോലീസ് വരുന്നുവെന്ന് ആരോ അറിയിച്ചതിനെ തുടര്‍ന്ന് ജീവന്‍ പണയപ്പെടുത്തി മുകള്‍ നിലയിലെ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.  
നാലു പേരും ഫഌറ്റില്‍ ചൂതാട്ടത്തിലായിരുന്നു. മറ്റാരോ ഫഌറ്റില്‍ അതിക്രമിച്ചുകയറിയതായും പറയുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ വിദേശികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News