21,000 ജീവനക്കാര്‍ക്ക് ഐപാഡ് സമ്മാനം നല്‍കി കമ്പനിയുടെ ആഘോഷം

ന്യൂദല്‍ഹി- വരുമാനം നൂറു കോടി ഡോളര്‍ (8,014 കോടി രൂപ) കവിഞ്ഞതിനെ തുടര്‍ന്ന് 21,000 ജീവനക്കാര്‍ക്ക് ആപ്പിള്‍ ഐപാഡ് സമ്മാനം നല്‍കി ഇന്ത്യന്‍ കമ്പനി. ആഗോള ഐ.ടി സ്ഥാപനമായ കോഫോര്‍ജാണ് ബിസിനസില്‍ കൈവരിച്ച നേട്ടം ജീവനക്കാര്‍ക്ക് സമ്മാനം നല്‍കി ആഘോഷിച്ചത്. കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ വരുമാനം 264.4 മില്യണ്‍ ഡോളറാണ് (2170 കോടി രൂപ). കമ്പനി ബോര്‍ഡ് ഇടക്കാല ഡിവഡന്റായി 19 രൂപ വീതം നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മേയ് ഒമ്പതാ പേഔട്ട് തീയത്. കമ്പനി 100 കോടി ഡോളര്‍ വരുമാനമെന്ന ലക്ഷ്യം കൈവരിച്ചതാണ് ആഘോഷിക്കുന്നതെന്ന് കോഫോര്‍ജ് സി.ഇ.ഒ സുധീര്‍ സിംഗ് പറഞ്ഞു. ഒമ്പത് രാജ്യങ്ങളിലായി 25 സെന്ററുകളുള്ള കമ്പനിയുടെ സാന്നിധ്യം 21 രാജ്യങ്ങളിലുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News