അര്‍ജന്റീനയും ലിയണല്‍ മെസ്സിയും ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ റൗണ്ട് കടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കടക്കാതിരിക്കാന്‍ സാധ്യതയേറെ. അതിന് നൈജീരിയ തന്നെ ആദ്യം കനിയണം. അവര്‍ ഐസ്ലന്റിനെ സമനിലയിലെങ്കിലും തളക്കണം. ഐസ്ലന്റ് ജയിച്ചാല്‍ അര്‍ജന്റീനയുടെ കാര്യം കൂടുതല്‍ പരുങ്ങലിലാവും.
മറ്റു ഫലങ്ങള്‍ കൂടി അനുകൂലമായി അര്‍ജന്റീന പ്രി ക്വാര്ട്ടറിലെത്തിയാലോ? കാത്തിരിക്കുന്നത് മിക്കവാറും പ്രതിഭാസമ്പന്നമായ ഫ്രാന്‍സായിരിക്കും. ഗ്രൂപ്പ് സി-യില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യതയേറെയാണ്. ഗ്രൂപ്പ് ഡി-യിലെ രണ്ടാം സ്ഥാനക്കാരുമായാണ് അവര്‍ പ്രി ക്വാര്‍ട്ടര്‍ കളിക്കുക. അര്‍ജന്റീനക്ക് പരമാവധി ഗ്രൂപ്പ് ഡി-യില്‍ രണ്ടാം സ്ഥാനത്തെത്താനേ സാധിക്കൂ.
സാധ്യതയുള്ള മറ്റു പ്രി ക്വാര്ട്ടറുകള്: റഷ്യ-പോര്‍ചുഗല്‍, സ്പെയിന്-ഉറുഗ്വായ്, ക്രൊയേഷ്യ-ഡെന്മാര്ക്ക്, ബ്രസീല്‍-സ്വീഡന്