ഐശ്വര്യ റായിയും അഭിഷേകും അകന്നുവെന്ന് അഭ്യൂഹങ്ങള്‍

മുംബൈ- ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യം തകരുകയാണെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സമീപകാലത്തു നടന്ന പൊതു പരിപാടികളില്‍ അഭിഷേകിന്റെ  അസാന്നിധ്യമാണ് ഗോസിപ്പുകാരം ഒരു വിഭാഗം ആരാധകരും ചൂണ്ടിക്കാണിക്കുന്നത്.  മുംബൈയില്‍ നടന്ന എന്‍എംഎസിസി ഉദ്ഘാടനം  ഉള്‍പ്പെടെ  സമീപകാല പരിപാടികളില്‍   ഐശ്വര്യയും മകള്‍ ആരാധ്യയും മാത്രമാണ് പങ്കെടുത്തത്.  അഭിഷേകിനെ കണ്ടിരുന്നില്ല. ഇതോടൊപ്പം നേരത്തെ പ്രചരിച്ച വാര്‍ത്തികളും ചൂണ്ടിക്കാാട്ടിയാണ്
ഐശ്വര്യയുടെയും അഭിഷേകിന്റെയും വൈവാഹിക ബന്ധം ഉലയുന്നുവെന്ന് ആരാധകരും ഗോസിപ്പുകാരും  പ്രചരിപ്പിക്കുന്നത്.
ഐശ്വര്യ റായിയും മകള്‍ ആരാധ്യയും അഭിഷേക് ബച്ചനില്‍നിന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് അടുത്തിടെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രചാരണം. അമ്മായിയമ്മ ജയ ബച്ചന്‍, ഭര്‍തൃ സഹോദരി ശ്വേത ബച്ചന്‍ എന്നിവരുമായി പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.  
അതേസമയം കിംവദന്തികളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ പാടില്ലെന്നും ദമ്പതികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും സോഷ്യല്‍ മീഡിയയില്‍തന്നെ കമന്റുകള്‍ ഉയരുന്നുണ്ട്.  ഐശ്വര്യ റായിയും അഭിഷേക് ബച്ചനും 2007 ലാണ് വിവാഹിതരായത്. 2011 ലായിരുന്നു ആരാധ്യയുടെ ജനനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News