Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിനു സമീപം വാഹനാപകടം; ഉംറക്കു പുറപ്പെട്ട അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

റിയാദിനു സമീപം അപകടത്തില്‍ മരിച്ച മുഹമ്മദ് ഷാഹിദ് ഖത്രിയും മകനും. വലത്ത്: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന അഹ്്മദ് അബ്ദുറഷീദ്.

റിയാദ്- സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്നു വയസ്സായ മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, നാലുവയസ്സായ മകന്‍ അമ്മാര്‍ എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല.

റിയാദിൽ ജോലി ചെയ്യുന്ന അഹ് മദ് അബ്ദുറഷീദ് (27), മുഹമ്മദ് ഷാഹിദ് ഖത്രി (24) എന്നിവരുടെ കുടുംബങ്ങളാണ് അപകടത്തിൽ പെട്ടത്. ഇരുവരും റിയാദിലെ സുവൈദി പ്രദേശത്ത് അയൽക്കരാണ്. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാർ എതിർവശത്തുനിന്ന് വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മൂന്നു വയസ്സായ മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയാണ് മുഹമ്മദ് ഷാഹിദ് ഖത്രി. ഇദ്ദേഹത്തോടൊപ്പം ഭാര്യ സുമയ്യ, നാലു വയസ്സായ മകൻ അമ്മാർ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.

അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദു റഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്.

കുടുംബ സുഹൃത്തുക്കൾ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും. റമദാൻ തുടക്കത്തിൽ ഖമീസ് മുശൈത്തിൽനിന്ന് ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഗ്നിക്കരയായതിനെ തുടർന്ന് 21 പ്രവാസികൾ മരിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News