ഖുലൈസ്- യാംബുവില്‍നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇസ്മായില്‍ ഒഴൂരിനെ ഖുലൈസില്നിന്ന് ജിദ്ദ ഒബ്ഹൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
മലയാളികള്‍ സഞ്ചരിച്ച കാറിനു പിന്നില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. തൂവലിനു സമീപം വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. മലയാളികള്‍ സഞ്ചരിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേയുള്ളൂ. രണ്ട് പേര് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇസ്മായിലിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)