VIDEO ഫോണ്‍ എറിഞ്ഞ് പൊട്ടിക്കും; ക്ഷേത്രത്തിലും രക്ഷയില്ല, രോഷത്തോടെ നയന്‍താര

ചെന്നൈ- ക്ഷേത്ര ദര്‍ശനത്തിനിടെ ശല്യപ്പെടുത്തിയ ആരാധകരോട് രോഷം പ്രകടിപ്പിച്ച് നടി നയന്‍താര. കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലായിരുന്നു സംഭവം. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര ക്ഷേത്രം സന്ദര്‍ശിച്ചത്.
താരത്തെ കാണാനായി നിരവധി പേര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ഇതോടെ സ്വസ്ഥമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക് കഴിഞ്ഞില്ല. അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.
ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്‍താരയുടെ തോളില്‍ പിടിച്ചു. അവരുടെ കൈ തട്ടി മാറ്റുന്നതും ദേഷ്യത്തോടെ സംസാരിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
റെയില്‍വേ സ്‌റ്റേഷനിലേക്കും ആരാധകര്‍ അവരെ പിന്തുടര്‍ന്നു. വീഡിയോ പകര്‍ത്തിയ ഒരാളോട് സല്‍ഫോണ്‍ എറിഞ്ഞു പൊട്ടിക്കുമെന്നും നയന്‍താര മുന്നറിയിപ്പ് നല്‍കി.

 

Latest News