ഇമാമുമാര്‍ക്ക് നിര്‍ദേശം; നമസ്‌കാരത്തില്‍ മുസ്ഹഫ് നോക്കി പാരായണം വേണ്ട

കുവൈത്ത് സിറ്റി - നമസ്‌കാരങ്ങളില്‍ മുസ്ഹഫുകളും മൊബൈല്‍ ഫോണുകളും നോക്കി ഇമാമുമാര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കുവൈത്ത് ഔഖാഫ്, ഇസ്‌ലാമികകാര്യ മന്ത്രാലയം വിലക്കി. തങ്ങള്‍ മനഃപാഠമാക്കിയ ഖുര്‍ആന്‍ ഭാഗങ്ങള്‍ റമദാനില്‍ തറാവീഹ്, ഖിയാമുല്ലൈല്‍ (പാതിരാ) നമസ്‌കാരങ്ങള്‍ക്കു മുമ്പ് ഇമാമുമാര്‍ നന്നായി ആവര്‍ത്തിച്ച് പാരായണം ചെയ്ത് പഠിക്കണം.
റമദാനില്‍ മുപ്പതു ദിവസം നടത്തുന്ന തറാവീഹ് നമസ്‌കാരങ്ങളില്‍ ചുരുങ്ങിയത് വിശുദ്ധ ഖുര്‍ആനിലെ മൂന്നിലൊന്ന് ഭാഗം പാരായണം ചെയ്ത് തീര്‍ക്കണം. മസ്ജിദുകളില്‍ തറാവീഹ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഖുര്‍ആനിലെ മൂന്നിലൊന്നില്‍ കൂടുതല്‍ ഭാഗം പാരായണം ചെയ്യേണ്ടത്. ശബ്ദം അമിതമായി ഉയര്‍ത്തി ഖുര്‍ആന്‍ പാരായണ വ്യവസ്ഥകള്‍ ലംഘിച്ച് നീട്ടിയും മണിച്ചും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും നടത്തി വിശ്വാസികളെ പ്രയാസപ്പെടുത്താതിരിക്കാന്‍ ഇമാമുമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുവൈത്ത് ഔഖാഫ്, ഇസ്‌ലാമികകാര്യ മന്ത്രാലയ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സ്വലാഹ് അല്‍ശലാഹി പുറത്തിറക്കിയ സര്‍ക്കുലര്‍ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News