Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുലിന്റെ കാര്യത്തില്‍ അടിസ്ഥാന ജനാധിപത്യ തത്വങ്ങള്‍ ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മനി

ന്യൂഡല്‍ഹി- ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ ബാധകമാക്കണമെന്ന് ഇന്ത്യയെ ഓര്‍മ്മിപ്പിച്ച് ജര്‍മ്മനി. രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും പാര്‍ലമെന്ററി അംഗത്വം സസ്‌പെന്റ് ചെയ്തതും തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ പോകുമെന്നാണ് തങ്ങള്‍ അറിയുന്നതെന്നും ജര്‍മന്‍ വിദേശകാര്യ വക്താവ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വിധി നിലനില്‍ക്കുമോയെന്നും അദ്ദേഹത്തിന്റെ അധികാരം സസ്പെന്‍ഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പീലിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്നും ജര്‍മന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ കേസില്‍ ബാധകമാകുമെന്ന് ജര്‍മ്മനി പ്രതീക്ഷിക്കുന്നതായി വക്താവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളോടുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇടപഴകുന്നത് തുടരുകയാണെന്ന് യു. എസും നേരത്തെ പറഞ്ഞിരുന്നു.

Latest News