മലപ്പുറം- മക്കരപ്പറമ്പിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും മലപ്പുറത്തെ യുനൈറ്റഡ് എഞ്ചിനീയറിംഗ് എന്റര്‍െ്രെപസസ് ഇലക്ടിക്കല്‍സ് ഉടമയുമായ എഞ്ചിനീയര്‍ ചോലക്കല്‍ അബ്ദുറഹ്മാന്‍ ഹാജി (ഓത്തുപള്ളീല്‍ അബ്ദു റഹ്മാന്‍ ഹാജി) നിര്യാതനായി. കാച്ചിനിക്കാട്ടെ അല്‍മനാര്‍ പബ്ലിക്ക് സ്‌കൂള്‍ സ്ഥാപകനാണ്. കാച്ചിനിക്കാട് ജുമാമസ്ജിദ് ആദ്യമായി കോണ്‍ക്രീറ്റ് വര്‍ക്കില്‍ പുതുക്കിപ്പണിതപ്പോള്‍ നിര്‍മ്മാണ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കാച്ചിനിക്കാട്ടെ ആദ്യകാല ഓത്തുപള്ളി നടത്തിപ്പുകാരനും മൊല്ലയും മഹല്ല് മുഅദ്ദിനുമായിരുന്ന 'കോമബാപ്പ' യുടെ പൗത്രനാണ്. കുടുംബത്തെ ഗ്രാമം ഓത്തുപള്ളീല്‍ക്കാര്‍ എന്ന് വിളിച്ച് പോന്നു.
മക്കരപ്പറമ്പ് പഞ്ചായത്ത് ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റുമായിരുന്ന ചോലക്കല്‍ അബു മാസ്റ്ററുടെ സഹോദരനാണ്.
ഭാര്യ: സൈബുന്നിസ കൊന്നോല മലപ്പുറം.
മക്കള്‍: അഹ്മദ് അനീസ്, പരേതനായി ഡോ. സിറാജ് , അഹമ്മദ് അസ്ലം (ദമ്മാം), സജീറ (അസി. പ്രഫസര്‍ ഇ.എ.എം.ഇ.എ കൊണ്ടോട്ടി ).
മരുമക്കള്‍: ഷിന്‍സി (ഫറോക്ക്), നജ് ലതാഴക്കോട്, ജസീം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






