VIDEO പ്രവാസികളുടെ വൈദ്യുതി ബില്‍ കൂടിയാല്‍ ആദായ നികുതി റിട്ടേണ്‍ നിര്‍ബന്ധം

കൊച്ചി- എല്ലാ പ്രവാസികള്‍ക്കും ആദായ നികുതി റിട്ടേണ്‍ നിര്‍ബന്ധമല്ലെങ്കിലും ഇന്ത്യയില്‍ വൈദ്യതി ബില്‍ കൂടിയാല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിവരുമെന്ന് മുന്‍ പ്രവാസിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ശ്രീജിത്ത് കുനിയില്‍ ഉണര്‍ത്തുന്നു. വൈദ്യുതി ഉപഭോഗം വര്‍ഷം ലക്ഷം രൂപ കവിഞ്ഞാലാണ് നികുതി റിട്ടേണ്‍ ബാധകമാകുക.
ഇന്ത്യയില്‍നിന്ന് വിദേശ യാത്രക്ക് ചെലവവഴിക്കുന്ന തുക രണ്ട് ലക്ഷം രുപ കവിഞ്ഞാലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.
പ്രവാസികള്‍ക്ക് നികുതി ബാധകമായ നാട്ടിലെ ആദായം രണ്ടര ലക്ഷം രൂപ കവിഞ്ഞാലും നികുതി റിട്ടേണ്‍ നിര്‍ബന്ധമാകുമെന്ന് പ്രവാസി ടാക്‌സ് സ്ഥാപനത്തിന്റെ ഡയരക്ടര്‍ കൂടിയായ ശ്രീജിത്ത് പറഞ്ഞു.

 

Latest News