നടി പരിനീതിയുമായി പ്രണയം, രാഘവ് ഛദ്ദക്ക് ഉപരാഷ്ട്രപതിയുടെ വകയും കൊട്ട്

ന്യൂദല്‍ഹി- നടി പരിനീതി ചോപ്രക്കൊപ്പുമുള്ള ഫോട്ടോ വൈറലായതിനു പിന്നാലെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി നേതാവും എം.പിയുമായ രാഘവ് ഛദ്ദയെ കളിയാക്കി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര ഇടം കിട്ടിയതല്ലേ, ഇന്ന് മിണ്ടാതിരുന്നു കൂടേ എന്നായിരുന്ന് ധന്‍ഖറിന്റെ ചോദ്യം.
ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ കുറിച്ചുള്ള ചോദ്യം ഉന്നയിക്കാനാണ് രാഘവ് ഛദ്ദ അനുമതി ചോദിച്ചത്. സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര സ്ഥലം കവര്‍ന്നിട്ടുണ്ട്. ഇന്ന് നിങ്ങള്‍ക്ക് നിശബ്ദതയുടെ ദിവസമാകട്ടെ എന്നാണ് ഉപരാഷ്ട്രപതി ആംആദ്പി എം.പിക്ക് മറുപടി നല്‍കിയത്.
രാഘവ് ഛദ്ദയേയും പരിനീതി ചോപ്രയേയും മുംബൈയില്‍ റസ്റ്റോറന്റില്‍ കണ്ടതിനു പിന്നാലെ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News