സൗദി മലയാളിക്ക് യു.എ.ഇയില്‍ രണ്ടേകാല്‍ കോടി രൂപ സമ്മാനം

റിയാദ്- സൗദി അറേബ്യയിലെ പ്രവാസി മലയാളിക്ക് യു.എ.ഇയിലെ പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം (2,23,75,150 രൂപ) സമ്മാനം. പുതുതായി ആരംഭിച്ച സമ്മാന പരമ്പരയിലാണ് പ്രദീപ് പാമ്പിങ്ങല്‍ സതീദേവന്‍ രണ്ടാം സമ്മാനത്തിനര്‍ഹനായത്.
മാര്‍ച്ച് 18 ന് ശനിയാഴ്ച നടന്ന 120-ാമത് പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പില്‍ നറുക്കെടുപ്പില്‍ ആറു നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നാണ്  പ്രദീപ് സമ്മാനം നേടിയത്. പ്രദീപ് കഴിഞ്ഞ 15 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയാണ്.
മഹ്‌സൂസ് അക്കൗണ്ട് ആരംഭിച്ചതിനു ശേഷം പ്രദീപ് മൂന്ന് തവണയാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്.
ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും ഇതോടെ വീടു വാങ്ങുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നും പ്രദീപ് പറഞ്ഞു.
വീടു വാങ്ങാനുള്ള ശ്രമം ലോണ്‍ അപേക്ഷാ പ്രക്രിയയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പണം ഇപ്പോള്‍  കൃത്യസമയത്താണ് കിട്ടിയിരിക്കുന്നതെന്ന് പ്രദീപ് പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായതിനാല്‍, പണം ബുദ്ധിപൂര്‍വ്വം ചെലവഴിക്കുമെന്നും  വീട് വാങ്ങുകയാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 11 ന് യുഎഇയില്‍ ജോലി ചെയ്യന്ന ഇന്ത്യന്‍ ഗ്രാഫിക് ഡിസൈനര്‍ ദിപീഷ് ദാസ് തേരുപറമ്പില്‍ ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ ആദ്യ 'ഗ്യാരണ്ടി' ജേതാവായി കിരീടമണിഞ്ഞിരുന്നു.മാര്‍ച്ച് നാലിനാണ് മഹ്‌സൂസ് നറുക്കെടുപ്പില്‍ സമ്മാന പരമ്പര പുതുക്കി അവതരിപ്പിച്ചത്. ഓരോ ആഴ്ചയും ഇനി ഒരാള്‍ ഉറപ്പായും കോടീശ്വരനാകും.
ചട്ടങ്ങളില്‍ മാറ്റമില്ലെന്നും  പങ്കെടുക്കാനുള്ള തുക 35 ദിര്‍ഹമാണെന്നും മഹ്‌സൂസ് അധികൃതര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News