പന്ത്രണ്ടാം ക്ലാസുകാരന്‍ പ്രധാനമന്ത്രി ഇതാദ്യം, ഭരിക്കാനറിയില്ല- കെജ് രിവാള്‍

ന്യൂദല്‍ഹി- നമുക്കൊരിക്കലും പന്ത്രണ്ടാം ക്ലാസ് മാത്രം പാസായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും നരേന്ദ്ര മോഡിയുടെ കീഴില്‍ രാജ്യം തകരുകയാണെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍.
ദല്‍ഹി അസംബ്ലിയിലാണ് കെജ് രിവാള്‍ മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കോടതി വിധിയെ തുടര്‍ന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു കെജ് രിവാളിന്റെ പ്രസംഗം.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ഒരിക്കലും പന്ത്രണ്ടാം ക്ലാസ് മാത്രം പാസായ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. ഭരിക്കാന്‍ അറിയാത്ത അദ്ദേഹത്തിന്റെ അഹന്തയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News