ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ പ്രവാസി യുവാവ് എയര്‍പോര്‍ട്ടില്‍ പിടിയില്‍

ഉദുമ- ഉദുമ പടിഞ്ഞാര്‍ സ്വദേശിനിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാള്‍ ഗള്‍ഫില്‍നിന്ന് വരുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉദുമയിലെ ഇജാസ് അഹമ്മദിനെ(29)യാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഒളിവിലായിരുന്ന ഇജാസ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന വഴിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ ഉദുമയിലെ സര്‍ഫറാസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇജാസ് കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
പരാതിക്കാരി  വിദ്യാര്‍ഥിനിയായിരിക്കെയാണ് ആദ്യം പീഡനത്തിനിരയായത്. വിവാഹശേഷം ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതികള്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍തൃമതിയുടെ പരാതിയില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് ബേക്കല്‍ പോലീസാണ്. യുവതി നിരവധി പേര്‍ക്കെതിരെ പരാതി നല്‍കിയതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇനിയും ഏതാനും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. ഇവരെ പിടികൂടുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News