സൂറിക് - ഖത്തര്‍ ലോകകപ്പിന്റെ ഫിഫ ഔദ്യോഗിക ഡോകുമെന്ററി 'റിട്ടണ്‍ ഓണ്‍ ദ സ്റ്റാഴ്സ്' (നക്ഷത്രങ്ങളില്‍ രേഖപ്പെടുത്തിയത്) പുറത്തിറങ്ങി. ഫിഫ പ്ലസ് വെബ്സൈറ്റില്‍ ഇത് ലഭ്യമാണ്. ഗള്‍ഫ് രാജ്യത്ത് നടന്ന ആദ്യ ലോകകപ്പിന്റെ പിന്നണിക്കാഴ്ചകളാണ് ഡോകുമെന്ററി പ്രതിപാദിക്കുന്നത്. വെയ്ല്‍സുകാരനായ ഡയരക്ടര്‍ മൈക്കിള്‍ സ്റ്റാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
172 ഗോള്‍, 500 കോടി മനുഷ്യാധ്വാനം, ഒട്ടനവധി റെക്കോര്‍ഡുകള്‍.. ഇതെല്ലാം കോര്‍ത്തിണക്കിയാണ് ഡോകുമെന്ററി മുന്നോട്ടുപോവുന്നത്. സ്റ്റേഡിയങ്ങളില്‍ മാത്രം 34 ലക്ഷം പേര് കളി കണ്ടിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ പിറന്ന ടൂര്‍ണമെന്റായിരുന്നു ഖത്തറിലേത്. ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറ ആംഗിളുകളില്‍ നിന്നുള്ള നിരവധി ദൃശ്യങ്ങള്‍ ഡോകുമെന്റിയിലുണ്ട്.